ഷില്‍ളോങ്ങ്: മേഘാലയയില്‍ പിടിയിയിലായ ലഷ്്കറെ തയിബ ദക്ഷിണ മേഖലാ കമാന്‍ഡര്‍ തടിയണ്റ്റവിട നസീറിനെയും സഹായി ഷഫാസിനെയും ബാംഗ്ളൂറ്‍ പൊലീസിന് കൈമാറി. ഇവരെ ചോദ്യം ചെയ്യുന്നതിനായി കേരളാ പൊലീസ് ബാംഗൂരിലേക്ക് തിരിച്ചിട്ടുണ്ട്. തടിയണ്റ്റവിട നസീറിനെ കണ്ണൂറ്‍ സിറ്റിയിലെ വിനോദ് വധക്കേസില്‍ ഹാജരാക്കാന്‍ കണ്ണൂറ്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ട് (രണ്ട്) കോടതി ഇന്നലെ പ്രൊഡക്ഷന്‍ വാറണ്റ്റ് പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം തിങ്കളാഴ്ച നസീറിനെ കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന. മേഘാലയിലെ വനാതിര്‍ത്തിയിലുള്ള ഉംക്രേം ഗ്രാമത്തില്‍വച്ച് ബിഎസ്‌എഫ് അറസ്റ്റ് ചെയ്‌ത നസീറിനെയും ഷഫാസിനെയും പെനുര്‍സ്ള പൊലീസ് സ്റ്റേഷനില്‍ കൈമാറിയിരുന്നു. ഇവിടെയാണ് കേസ് രജിസ്റ്റര്‍ ചെയ്‌തതെങ്കിലും കോടതിയില്‍ ഹാജരാക്കുന്നതിനു മുമ്പുള്ള നടപടിക്രമങ്ങള്‍ക്കായി ഇവരെ ഷില്‍ളോങ്ങിലെ ലബാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പിന്നീട് ഈസ്റ്റ് ഘാസി ജില്‍ളയിലെ ഡപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെത്തിച്ചശേഷം കോടതിയിലേക്കു കൊണ്ടുപോയി. ഇവരെ ഒരു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വയ്ക്കാന്‍ കോടതി ഉത്തരവിട്ടു. നസീറിനെയും ഷഫാസിനെയും നേരത്തേ ഷില്‍ളോങ്ങ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എം.ബി. ചെല്‍ളത്തിനു മുമ്പില്‍ ഹാജരാക്കിയിരുന്നെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പൊലീസ് എത്തുന്നതു വരെ കസ്റ്റഡിയില്‍ വയ്ക്കാനായിരുന്നു ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മേഘാലയ പൊലീസിനോട് നിര്‍ദേശിച്ചത്. അതനുസരിച്ച് ട്രാന്‍സിറ്റ് അറസ്റ്റിലായിരുന്നു ഇവര്‍. ര ബാംഗ്ളൂറ്‍ പൊലീസിനു കൈമാറിയ ഇവരെ രാവിലെ എട്ടു മണിയോടെ ഷില്‍ളോങ്ങില്‍ നിന്നും കനത്ത സുരക്ഷയില്‍ റോഡുമാര്‍ഗം ഗുവാഹത്തിയിലേക്കു കൊണ്ടു പോയി. അവിടെ നിന്നും ഉച്ചയ്ക്കു ഒരു മണിക്കുള്ള വിമാനത്തില്‍ ബാംഗ്ളൂരില്‍ എത്തിക്കും. ഐജി ടോമിന്‍ ജെ. തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള കേരള പൊലീസ് സംഘമാണ് നസീറിനെ വിട്ടുകിട്ടുന്നതിനുളള ആവശ്യവുമായി ബാംഗൂരിലേക്ക് തിരിക്കുന്നത്. ബാംഗൂറ്‍ സ്ഫോടനപരമ്പരയുമായി ബന്ധപ്പെട്ട് ഒന്‍പതു മലയാളികള്‍ ഇതിനകംതന്നെ കര്‍ണാടകയില്‍ കസ്റ്റഡിയിലുണ്ട്. ഇതിനു പുറമെ വിവിധ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ജയിലിലുള്ള പത്തോളം പേരിലും മലയാളികളുണ്ട്.