തച്ചങ്കരിയെ അയച്ചത്‌ സര്‍ക്കാരല്‍ളെന്ന്‌ മുഖ്യമന്ത്രി;അതെയെന്ന്‌ ആഭ്യന്തരമന്ത്രി എയര്‍ ഏഷ്യ 15 ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടി സര്‍വീസ് ആരംഭിക്കും
തടിയണ്റ്റവിടെ നസീറിനെയും ഷഫാസിനെയും ചോദ്യം ചെയ്യുന്നതിനായി ഐ.ജി ടോമിന്‍ തച്ചങ്കരിയെ അയച്ചത്‌ സര്‍ക്കാരല്‍ളെന്ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. ആരാണ്‌ പിന്നെ അയച്ചതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്‌ അത്‌ നിങ്ങള്‍തന്നെ കണ്ടെത്തണമെന്ന്‌ അദ്ദേഹം പറഞ്ഞു. എന്നാല്‍ തച്ചങ്കരിയെ അയച്ചത്‌ ആഭ്യന്തരവകുപ്പാണെന്ന്‌ കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത്‌ പറഞ്ഞു.

കണ്ണൂരില്‍ നസീറിനെതിരെയുള്ള കേസുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ്‌ ടോമിന്‍ തച്ചങ്കരിയെ ബാംഗൂരിലേക്ക്‌ അയച്ചതെന്ന്‌ കോടിയേരി പറഞ്ഞു. അന്വേണ ഉദ്യോഗസ്ഥരെ മാനസികമായി തകര്‍ക്കുന്ന ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും കോടിയേരി പറഞ്ഞു.

തീവ്രവാദവിരുദ്ധവിഭാഗം തലവന്‍ ടി.കെ. വിനോദ്‌ കുമാറിനെ അന്വേഷണത്തിന്‌ നിയോഗിക്കാതിരുന്നത്‌ അദ്ദേഹം അമേരിക്കയിലായതിനാലാണെന്നും കോടിയേരി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചയച്ചതാവില്‍ളെന്നായിരിക്കാം ഉദ്ദേശിച്ചതെന്ന്‌ കോടിയേരി പറഞ്ഞു. ആരുമറിയാതെ പോകാനാവില്‍ളല്‍ളോയെന്നും ആഭ്യന്തരവകുപ്പ്‌ അറിഞ്ഞു തന്നെയാണ്‌ ടോമിന്‍ തച്ചങ്കരി പോയതെന്നും കോടിയേരി വ്യക്‌തമാക്കി.

മന്ത്രിസഭാ തീരുമാനംവരുംവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ കാത്തുനില്‍ക്കാനാവില്‍ളെന്ന്‌ കോടിയേരി പറഞ്ഞു. ടോമിന്‍ തച്ചങ്കരിക്കെതിരെ തീവ്രവാദകേസുകളുമായി ബന്ധപ്പെട്ട്‌ ആരോപണങ്ങളൊന്നുമില്‍ളെന്നും കോടിയേരി പറഞ്ഞു കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ എയര്‍ ഏഷ്യ ഇന്ത്യയില്‍ 15 കേന്ദ്രങ്ങളിലേക്ക് കൂടി സര്‍വീസ് ആരംഭിക്കുമെന്ന് കമ്പനിയുടെ കമേഴ്‌സ്യല്‍ റീജണല്‍ മേധാവി കാതലിന്‍ ടാന്‍ വെളിപ്പെടുത്തി. ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്ക് 2010ന്റെ ആദ്യ രണ്ട് പാദങ്ങളില്‍ സര്‍വീസ് പരിഗണിക്കുന്നതായി അവര്‍ വിശദീകരിച്ചു. നിലവില്‍ തിരുച്ചിറപ്പള്ളി, തിരുവനന്തപുരം, കൊച്ചി, കൊല്‍ക്കത്ത റൂട്ടുകളിലാണ് ക്വാലാലമ്പൂരില്‍ നിന്ന് വിമാനമെത്തുന്നത്.
എയര്‍ ഏഷ്യ കൊച്ചിയില്‍ നിന്ന് ക്വാലാലമ്പൂരിലേക്ക് വിമാന സര്‍വീസ് തുടങ്ങിയതിനോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. മലേഷ്യയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരും ടൂറിസം പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.
സാധാരണഗതിയില്‍ വിമാനക്കമ്പനികള്‍ രാജ്യത്തെ വന്‍ നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുമ്പോള്‍ എയര്‍ ഏഷ്യ 2008 ഡിസംബറില്‍ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് സര്‍വീസ് ആരംഭിച്ചാണ് ഇന്ത്യയില്‍ സാന്നിധ്യമറിയിച്ചതെന്ന് കാതലിന്‍ ടാന്‍ പറഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് കൊല്‍ക്കത്ത, കൊച്ചി, തിരുവനന്തപുരം സര്‍വീസ് ആരംഭിച്ചത്. ഈ റൂട്ടുകളില്‍ രണ്ട് മാസത്തിനകം ഒരു ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചതായും ഇതില്‍ 35,000 ഉം കൊച്ചി-ക്വാലാലമ്പൂര്‍ റൂട്ടിലായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കൊച്ചിയില്‍ നിന്ന് ക്വാലാലമ്പൂരിലേക്ക് നേരിട്ടുള്ള ഏക സര്‍വീസാണിത്. 82 ശതമാനം സീറ്റുകളും നിറഞ്ഞാണ് യാത്ര. ക്വാലാലമ്പൂരില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് ഓസ്‌ട്രേലിയ, ചൈന, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലേക്ക് ചുരുങ്ങിയ ചെലവില്‍ യാത്രചെയ്യാനും എയര്‍ ഏഷ്യ സൗകര്യമൊരുക്കും.
ചെന്നൈയിലെ മലേഷ്യന്‍ കോണ്‍സല്‍ ജനറല്‍ അന്‍വര്‍ കസ്മാന്‍, ടൂറിസം മലേഷ്യ ഡയറക്ടര്‍ (ദക്ഷിണേഷ്യ) മനോഹരന്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. സാംസ്‌കാരിക പൈതൃക നഗരമായ കൊച്ചിയെ കൂട്ടിയിണക്കുന്ന പുതിയ സര്‍വീസ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വിനോദസഞ്ചാരം വര്‍ധിപ്പിക്കുമെന്ന് കോണ്‍സല്‍ ജനറല്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ നിന്ന് മലേഷ്യയിലേക്കുള്ള വിനോദയാത്രക്കാരുടെ എണ്ണം ഈ വര്‍ഷം ആറ് ലക്ഷത്തിലെത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാലഞ്ച് വര്‍ഷമായി രണ്ടക്ക വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്. ഇതില്‍ 76 ശതമാനം പേരും ആദ്യമായി വിമാനയാത്ര നടത്തുന്നവരാണ്.