ഇന്ത്യ-റഷ്യ ആണവക്കരാര്‍ യാഥാര്‍ത്ഥ്യമാകുന്നു വ്യക്തിക്ക്‌സ്വയം മരിക്കാനുള്ള അവകാശം: സുപ്രീംകോടതി കേന്ദ്രത്തോട്‌ പ്രതികരണം തേടി
fullstoryphoto മോസ്‌കോ: ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി മോസ്‌കോയിലെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനികേതര ആണവക്കരാറില്‍ ഞായറാഴ്ച ഒപ്പുവെക്കും. റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ്, പ്രധാനമന്ത്രി വ്‌ളാദിമിര്‍ പുചിന്‍ എന്നിവര്‍ പങ്കെടുക്കുന്ന ഉച്ചകോടിക്കിടെ മൂന്ന് സുപ്രധാന പ്രതിരോധക്കരാറുകളിലും ഇരുരാഷ്ട്രങ്ങളും ഒപ്പുവെക്കും.

അമേരിക്കയുമായുള്ള 123 കരാറിനേക്കാളും നിര്‍ണായകമാണ് റഷ്യയുമായി ഒപ്പുവെക്കാനൊരുങ്ങുന്ന കരാറെന്ന് വിലയിരുത്തപ്പെടുന്നു. ഏതെങ്കിലും കാരണത്താല്‍ കരാര്‍ റദ്ദായാലും ആണവഇന്ധനം മുടക്കമില്ലാതെ ഇന്ത്യയ്ക്ക് ലഭിക്കുമെന്ന വ്യവസ്ഥയാണ് ഈ കരാറിന്റെ വലിയ നേട്ടം.

123 കരാറിലാകട്ടെ കരാര്‍ റദ്ദായാല്‍ തുടര്‍ന്ന് ഇന്ധനം കിട്ടില്ല. ഉഭയകക്ഷി ബന്ധത്തില്‍ ഇന്ത്യ-റഷ്യ ആണവ സഹകരണക്കരാര്‍ നെടുംതൂണായി മാറുമെന്നാണ് മോസ്‌കോയിലേക്ക് യാത്രതിരിക്കുംമുമ്പ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അഭിപ്രായപ്പെട്ടത്.

ആണവകേന്ദ്രങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള ഉടമ്പടിയുടെ വിപുലീകൃത രൂപമാണ് പുതിയ കരാര്‍. ചില നിബന്ധനകള്‍ക്കു വിധേയമായി യുറേനിയം സമ്പുഷ്ടീകരണ, പുനഃസംസ്‌കരണ സാങ്കേതികവിദ്യകൂടി ഇന്ത്യയ്ക്ക് കൈമാറാനും കരാറില്‍ വ്യവസ്ഥയുണ്ട്. ഭാവിയില്‍ രാജ്യത്ത് റഷ്യ നിര്‍മിക്കുന്ന മുഴുവന്‍ ആണവ പ്ലാന്റുകളിലെയും ഇന്ധന പുനഃസംസ്‌കരണാവകാശം ഇതോടെ ഇന്ത്യയ്ക്ക് ലഭിക്കും.

തമിഴ്‌നാട്ടിലെ കൂടംകുളത്ത് രണ്ട് ആണവ പ്ലാന്റുകള്‍ റഷ്യ നേരത്തേ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ പുതുതായി നാലു പ്ലാന്റുകള്‍കൂടി പണിയാനുള്ള കരാറില്‍ കഴിഞ്ഞവര്‍ഷം റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് ഇന്ത്യയിലെത്തിയപ്പോള്‍ ഒപ്പുവെച്ചിരുന്നു.

റഷ്യ നല്‍കിയ സൈനിക ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കായി സ്ഥിരം സംവിധാനമേര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള മൂന്ന് പ്രതിരോധ സഹകരണക്കരാറിലും മൂന്നു ദിവസം നീണ്ട ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ഒപ്പുവെക്കും. വാണിജ്യ, നിക്ഷേപ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്താനും ഭീകരതയെ ചെറുക്കാനുള്ള യോജിച്ച നടപടികള്‍ കൈക്കൊള്ളാനുമുള്ള ഉഭയകക്ഷി ചര്‍ച്ചകളും ഉച്ചകോടിയുടെ ഭാഗമായി നടക്കും. ന്യൂഡല്‍ഹി: വ്യക്തിക്ക്‌ സ്വയം മരിക്കാനുള്ള അവകാശമുണ്ടോ എന്നത്‌ സംബന്ധിച്ച്‌ വീണ്ടും ചര്‍ച്ച സജീവമാകുന്നു. 'അസഹനീയമായ ഭാര'മായിക്കഴിഞ്ഞ തന്റെ ജീവിതം അവസാനിപ്പിക്കാനുള്ള അവകാശത്തിനുവേണ്ടി 59 കാരിയായ സ്‌ത്രീ സുപ്രീംകോടതിയെ സമീപിച്ചതോടെയാണിത്‌. എന്നാല്‍ രാജ്യത്ത്‌ നിലവിലുള്ള നിയമം അനുസരിച്ച്‌ ഒരാളെ മരിക്കാന്‍ അനുവദിക്കാനാവില്ലെന്ന്‌ സുപ്രീംകോടതി ഡിവിഷന്‍ബെഞ്ച്‌ അഭിപ്രായപ്പെട്ടു. അതേസമയം ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്നും പ്രതികരണം ആരാഞ്ഞു. ചീഫ്‌ ജസ്റ്റിസ്‌ കെ.ജി. ബാലകൃഷ്‌ണന്‍ , ജസ്റ്റിസുമാരായ എ.കെ. ഗാംഗുലി, ബി.എസ്‌.ചൗഹാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ്‌ ഹര്‍ജി പരിഗണിച്ചത്‌.
മുംബൈയിലെ ആസ്‌പത്രിയില്‍ കഴിഞ്ഞ 36വര്‍ഷമായി കിടപ്പിലായ അരുണാ രാമചന്ദ്ര ഷാന്‍ബാഗ്‌ എന്ന സ്‌ത്രീയാണ്‌ കോടതിയെ സമീപിച്ചത്‌. ഒരു തൂപ്പുകാരനില്‍ നിന്ന്‌ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ ഇവര്‍, ആസ്‌പത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയായിരുന്നു.
അരുണയുടെ ജീവിതം മൃഗങ്ങളുടേതിനേക്കാള്‍ ദുരിതം നിറഞ്ഞതാണെന്ന്‌ ഇവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷക കോടതിയെ അറിയിച്ചു. സ്വയം മരിക്കാനുള്ള അവകാശം ഹര്‍ജിക്കാരിക്ക്‌ നിഷേധിക്കുന്നത്‌ അര്‍ഥരഹിതമായ അവരുടെ ജീവിതത്തെ കൂടുതല്‍ പീഡിതമാക്കുമെന്ന്‌ അഭിഭാഷക പറഞ്ഞു.