ഹിമാലയത്തെ രക്ഷിക്കാന്‍ നേപ്പാള്‍ മന്ത്രിസഭ എവറസ്റ്റില്‍ വിദ്യാര്‍ഥിനിയുമായി ഒളിച്ചോടിയ പ്രിന്‍സിപ്പലിന്‌ ജോലി പോയി കേരളം 2009
കാഠ്മണ്ഡു: ആഗോളതാപനത്തെ തുടര്‍ന്നു ഹിമാലയത്തിനുണ്ടാകുന്ന ദൂഷ്യഫലങ്ങളെ കുറിച്ചു അവബോധം സൃഷ്ടിക്കാനായി നേപ്പാള്‍ സര്‍ക്കാര്‍ ചരിത്രപരമായ മന്ത്രിസഭാ യോഗം കൂടി. എവറസ്റ്റ്‌ കൊടുമുടിയുടെ ബേസ്‌ ക്യാംപിലായിരുന്നു യോഗം. നേപ്പാള്‍ പ്രധാനമന്ത്രി മാധവ്‌ കുമാറും ൨൩ മന്ത്രിമാരും ൧൭,൨൦൦ അടി മുകളില്‍ ഹിമാലയത്തിലെ കലാപാറ്റര്‍ പീഠഭൂമിയിലേക്കു ഹെലികോപ്റ്ററിലാണ്‌ എത്തിയത്‌. ആഗോളതാപനത്തിനു വ്യവസായ രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ കാരണമാകുന്നു, എന്ന വിഷയം ലോകശ്രദ്ധയിലേക്കു കൊണ്ടു വരികയായിരുന്നു നേപ്പാള്‍ സര്‍ക്കാറിണ്റ്റെ ലക്ഷ്യം.
ഹിമാലയന്‍ പ്രദേശത്തു വസിക്കുന്ന ൧൩ ലക്ഷം ജനങ്ങളെ ആഗോളതാപനം ബാധിക്കുന്നുണ്ട്‌. ആഗോളതാപനം മൂലം ഹിമാലയത്തിലെ മഞ്ഞു പാളികള്‍ ഉരുകിക്കൊണ്ടിരിക്കയാണ്‌. ഹിമാലയത്തില്‍ നിന്നു ഉദ്ഭവിക്കുന്ന നദികളെ ആശ്രയിച്ചു കഴിയുന്ന ഏഷ്യയിലെ ദശലക്ഷകണക്കിനു ജനങ്ങളെ ഇതു ബാധിക്കും.
ആഗോളതാപനത്തിനെതിരെ ആഗോളശ്രദ്ധ പിടിച്ചു പറ്റുകയാണ്‌ ഇത്തരം യോഗത്തിണ്റ്റെ ലക്ഷ്യമെന്നു നേപ്പാള്‍ പരിസ്ഥിതി മന്ത്രി താക്കൂറ്‍ ശര്‍മ്മ പറഞ്ഞു. കോപന്‍ഹേഗ്‌ ഉച്ചകോടിയില്‍ നേപ്പാള്‍ കൈക്കൊള്ളേണ്ട അജണ്ടയെക്കുറിച്ചു യോഗത്തില്‍ തീരുമാനമായി.
കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന ദൂഷ്യഫലങ്ങളിലേക്കു ലോക ശ്രദ്ധ ആകര്‍ഷിക്കാനായി മാലിദ്വീപ്‌ സര്‍ക്കാര്‍ കഴിഞ്ഞ ഒക്ടോബറില്‍ കടലിനടിയില്‍ മന്ത്രിസഭയോഗം കൂടിയിരുന്നു. അതിണ്റ്റെ ചുവടുപിടിച്ചാണു നേപ്പാള്‍ സര്‍ക്കാറും വ്യത്യസ്തമായ ഒരു യോഗം കൂടിയത്‌. മുസാഫര്‍ നഗര്‍: ഇരുപതുകാരിയായ വിദ്യാര്‍ഥിനിയുമായി ഒളിച്ചോടിയ 60-കാരനായ പ്രിന്‍സിപ്പലിന്‌ പണി പോയി. മധ്യപ്രദേശിലെ രത്‌ലമില്‍ കോളേജ്‌ പ്രിന്‍സിപ്പലായ രാംധനെ ആണ്‌ അധികൃതര്‍ ജോലിയില്‍ നിന്ന്‌ പിരിച്ചുവിട്ടത്‌.
ശീതള്‍ എന്ന വിദ്യാര്‍ഥിനിയുമായാണ്‌ ഇയാള്‍ ഒളിച്ചോടിയത്‌. ശീതളിനെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്നാണ്‌ പുറംലോകം സംഭവമറിഞ്ഞത്‌. രാംധന്റെ വീട്ടില്‍ പോലീസ്‌ റെയ്‌ഡ്‌ നടത്തിയെങ്കിലും ദമ്പതിമാരെ കണ്ടെത്താനായില്ല.
എന്നാല്‍ ചണ്ഡീഗഢില്‍ രജിസ്റ്റര്‍ ചെയ്‌ത ഇവരുടെ വിവാഹ സര്‍ട്ടിഫിക്കറ്റ്‌ പോലീസിന്‌ ലഭിച്ചു. ലാവലിന്‍ മുതല്‍ 'എസ് 'കത്തി വരെ
കാലപ്രവാഹത്തില്‍ ഒരാണ്ടുകൂടി മറയുന്നു. ചുവരുകളില്‍ പുതിയ കലണ്ടര്‍. പിന്നിടുന്ന വര്‍ഷം ചരിത്രത്തിന്റെ ഏടുകളില്‍ അടയാളപ്പെടുത്തുന്നത്...
ആളെ കൊല്ലാനുള്ള കത്തിക്ക് ഒരു ഇനീഷ്യല്‍ പതിച്ചുകിട്ടിയ കൊല്ലമാണ് കഴിഞ്ഞുപോവുന്നത്. ഉന്നത പോലീസുദ്യോഗസ്ഥരാല്‍ ചാര്‍ത്തിക്കിട്ടിയ 'എസ് കത്തി' എന്ന പേരാവും 2009ല്‍ മലയാളിയുടെ വിവാദസദ്യയിലെ ശ്രദ്ധേയ വിഭവം. 'എസ്' കത്തിക്കുമുമ്പും പിമ്പുമായി വിവാദങ്ങള്‍ വിട്ടൊഴിയാതെ ഓരോ ദിവസവും സമ്പന്നമാക്കാന്‍ തന്നാലാവുംവിധം ഓരോ മലയാളിയും ശ്രമിക്കുകയും ചെയ്തു.
കേരളത്തിലെ രാഷ്ട്രീയരംഗത്തെ ഏറെ പ്രക്ഷുബ്ധമാക്കിയ ലാവലിന്‍ കേസ് പുതിയ വഴിത്തിരിവിലെത്തിയത് 2009ലാണ്. സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഏഴാം പ്രതിയാക്കി സി.ബി.ഐ. കുറ്റപത്രം നല്‍കി. പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിനെ സി.പി.എം. എതിര്‍ത്തതും വന്‍ വിവാദത്തിനിടയാക്കി. ഭരണഘടനാസ്ഥാപനങ്ങളെ മുഖ്യമന്ത്രിക്ക് വിമര്‍ശിക്കാനാവില്ലെന്ന് വി.എസിന്റെ നിലപാട് പാര്‍ട്ടിയെ പ്രതിസന്ധിയിലുമാക്കി.
പിഴച്ച ബാന്ധവം
ലാവലിന്‍ കേസുപോലെതന്നെ പി.ഡി.പി. ബന്ധവും സി.പി.എമ്മിനെ രാഷ്ട്രീയമായി ഉലച്ചു. ജനതാദളിനെയും സി.പി.ഐ.യെയും പിണക്കി പിണറായി മഅദനിക്കൊപ്പം ഉറച്ചു നിന്നു. ജനതാദള്‍ മുന്നണി വിട്ടപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലം കൊണ്ട് സി.പി.ഐ. തൃപ്തിപ്പെട്ടു. അച്യുതാനന്ദന്‍ ഉള്‍പ്പടെയുള്ളവര്‍ നീരസപ്പെട്ടുവെങ്കിലും പൊന്നാനിയില്‍ മഅദനിക്കൊപ്പം പിണറായി വേദി പങ്കിട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. നാല് സീറ്റിലൊതുങ്ങാന്‍ പ്രധാന കാരണങ്ങളായത് ലാവലിനും മഅദനി ബന്ധവുമാണെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തി. പിന്നീട് മൂന്ന് നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും എല്‍.ഡി.എഫിന് അടിപതറി. നവകേരളാ യാത്രയുടെ സമാപനവേദിയില്‍ പിണറായിയുടെ വി.എസിനെതിരായ 'ബക്കറ്റുവെള്ള' പ്രസംഗവും വിവാദമുയര്‍ത്തി. സി.പി.എം. പൊളിറ്റ് ബ്യൂറോയാകട്ടെ പിണറായിക്ക് പിന്നില്‍ പാറപോലെ ഉറച്ചുനിന്നു. ഒടുവില്‍ പരസ്യപ്രതികരണങ്ങളുടെ പേരില്‍ വി.എസ്. അച്യുതാനന്ദന്‍ പി.ബി.യില്‍ നിന്ന് പുറത്താവുകയും ചെയ്തു.
വിവാദത്തിന്റെ വികസനം
കേരളത്തില്‍ എളുപ്പംവളരുന്ന വ്യവസായം വിവാദ വ്യവസായമാണെന്ന് കൂടെക്കൂടെ ആവര്‍ത്തിക്കുന്നത് സംസ്ഥാന വ്യവസായമന്ത്രി എളമരം കരീമാണ്. ഒരു വ്യവസായ പദ്ധതി വരുംമുമ്പേ അതിനെച്ചൊല്ലി വിവാദം തുടങ്ങുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. വിവാദങ്ങളില്‍ തടയപ്പെട്ടിട്ടോ എന്തോ കഴിഞ്ഞവര്‍ഷവും വികസനമൊന്നും കാര്യമായി ഉണ്ടായിട്ടില്ല. പോള്‍ എം. ജോര്‍ജ് വധം, പിണറായിയിലെ വീട്, അച്യുതാനന്ദന്റെ കൊമ്പു കോര്‍ക്കലുകള്‍, കണ്ണൂരിലെ ഉപതിരഞ്ഞെടുപ്പ് പരീക്ഷണങ്ങള്‍, മഅദനിയും ഭാര്യയും രാജ്‌മോഹന്‍ ഉണ്ണിത്താന്‍, സി. ദിവാകരന്റെ പ്രസംഗം... അങ്ങനെ തുടങ്ങി വിവാദങ്ങളുടെ ഒരുത്സവകാലത്തിനാണ് തിരശ്ശീല വീഴുന്നത്. സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ ഏറെ ഇളക്കിമറിച്ച മറ്റൊരു പ്രയോഗമായിരുന്നു അഴീക്കോടിന്റെ 'കൂട്ടില്‍ കാഷ്ഠിക്കുന്ന ജീവി' എന്നത്. തന്നെ പട്ടി എന്ന് വിളിച്ചാക്ഷേപിച്ചു എന്ന പരാതിയുമായി വി.എസ്. രംഗത്തുവന്നതോടെ കേരളത്തിന് ഏറെനാളത്തേക്ക് വിവാദസദ്യയുണ്ണാന്‍ തരമായി. മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ച കെ.ഇ.എന്‍. കുഞ്ഞമ്മദിനെ 'കുരങ്ങന്‍' എന്നുവിളിച്ച മുഖ്യമന്ത്രിയുടെ മറുപടിയും കേരളം കണ്ടു.വിലക്കയറ്റം ജനത്തിന് പ്രശ്‌നമല്ലെന്ന് പറഞ്ഞ് പുലിവാലുപിടിക്കാന്‍ മന്ത്രി ദിവാകരന്‍ നോക്കിയെങ്കിലും ഏറെ പ്രശ്‌നമുണ്ടായില്ല. 'പാലും മുട്ടയും കോഴിയിറച്ചിയും കഴിക്കാനുള്ള' ഉപദേശത്തിന്റെ റെക്കോഡ് മറികടക്കാനായില്ലെന്നതു തന്നെയായിരുന്നു കാര്യം. ഓരോ ദിനവും വിവാദങ്ങള്‍ക്കൊണ്ട് ഉത്സവമാക്കുകയാണ് മലയാളി. പോയവര്‍ഷവും അത് തുടര്‍ന്നു. അതിനപ്പുറം കഴമ്പുള്ള കാര്യങ്ങളെന്തു നടന്നു എന്ന ചോദ്യത്തിന് നിരാശയാവും ഫലം.
പുലിപ്പേടി മാഞ്ഞു
ലോകം 2009
മൂന്നുപതിറ്റാണ്ടിലേറെക്കാലം നീണ്ട നടുക്കങ്ങള്‍ക്ക് ശ്രീലങ്ക വിരാമമിട്ടത് 2009 ലാണ്. എണ്ണമറ്റ കൂട്ടക്കുരുതികള്‍, നിലയ്ക്കാത്ത വെടിയൊച്ചകള്‍, സേ്ഫാടന പരമ്പരകള്‍, ചോരച്ചാലുകള്‍... എല്‍.ടി.ടി.ഇ. സൃഷ്ടിച്ച പ്രക്ഷുബ്ധതയ്ക്ക് ചരിത്രത്തില്‍ സമാനതകള്‍ ഏറെയില്ല. ഒടുവില്‍ കഴിഞ്ഞ മെയ്മാസം എല്‍.ടി.ടി.ഇ. മേധാവി വേലുപ്പിള്ള പ്രഭാകരനെ വധിച്ച് ഭീകര സംഘടനയുടെ വേരറുക്കാന്‍ ശ്രീലങ്കന്‍ സേനയ്ക്ക് കഴിഞ്ഞു.
തുടക്കത്തില്‍ എല്‍.ടി.ടി.ഇ.യുടെ ലക്ഷ്യം മഹത്തായതായിരുന്നു. ശ്രീലങ്കയിലെ ന്യൂനപക്ഷ തമിഴ്‌വംശജരുടെ രാഷ്ട്രീയ അവകാശ സംരക്ഷണം. പക്ഷേ, ന്യായമായ ഈരാഷ്ട്രീയ അജന്‍ഡ പുലിപ്പോരാളികളുടെ കര്‍മവഴികളില്‍ കളങ്കപ്പെട്ടു. ചോരപ്പുഴയൊഴുകിയ നാള്‍വഴികളില്‍ ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ശ്രീലങ്കന്‍ പ്രസിഡന്റ് രണസിങ്കെ പ്രേമദാസയുമൊക്കെ ഇരകളായി. പതിറ്റാണ്ടുകള്‍ നീണ്ടപോരാട്ടത്തിനിടെ എഴുപതിനായിരത്തിലേറെപ്പേര്‍ക്ക് ജീവനാശം സംഭവിച്ചുവെന്നാണ് കണക്ക്. തമിഴ് പുലികള്‍ക്കെതിരായ അന്തിമയുദ്ധത്തിനിടെ ശ്രീലങ്കന്‍സേന നടത്തിയ മനുഷ്യാവകാശ ധ്വംസനകഥകളാണ് ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്. എല്‍.ടി.ടി.ഇ.യെ അമര്‍ച്ചചെയ്തതിന്റെ അവകാശത്തര്‍ക്കമാണ് മറ്റൊന്ന്.
ഒബാമ ഹാജര്‍, മാറ്റം എവിടെ?
അമേരിക്കയില്‍ ബരാക് ഒബാമയുടെ സ്ഥാനാരോഹണം ഉയര്‍ത്തിവിട്ട നവലോക പ്രതീക്ഷകളാണ് 2009 ന്റെ ആരംഭത്തെ ആവേശഭരിതമാക്കിയത്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം അദ്ദേഹത്തിനു ചാര്‍ത്തിക്കൊടുത്തതിനുള്ള ഒരേയൊരു ന്യായീകരണം ആ പ്രതീക്ഷകളായിരുന്നു. എന്നാല്‍, അഫ്ഗാനിസ്താനിലെ യുദ്ധം ശക്തിപ്പെടുത്തുമെന്നും അവിടേക്ക് കൂടുതല്‍ യു.എസ്. സൈനികരെ അയയ്ക്കുമെന്നും പറയുന്ന ഒബാമയെയാണ് വര്‍ഷാന്ത്യമായപ്പോഴേക്ക് ലോകം കണ്ടത്. സമാധാന സമ്മാനം ഏറ്റുവാങ്ങിക്കൊണ്ടുനടത്തിയ പ്രസംഗത്തിലാവട്ടെ അദ്ദേഹം യുദ്ധങ്ങളെ ന്യായീകരിക്കുകയുംചെയ്തു.
'മാറ്റം അനിവാര്യം' എന്ന മുദ്രാവാക്യവുമായാണ് ഒബാമ അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. 'മാറ്റം' എന്ന പദത്തിന്റെ വശ്യത വോട്ടര്‍മാരെയല്ല ലോകത്തിന്റെ എല്ലാ കോണുകളെയും ആകര്‍ഷിച്ചു. പക്ഷേ, പ്രസിഡന്റ് പദത്തില്‍ ഒബാമ ഹാജരായിട്ടും കാണാതെ പോകുന്നതും മാറ്റംതന്നെ. എല്ലാം മുന്‍ഗാമികളുടെ വഴിയെ.
പ്രതികൂല കാലാവസ്ഥാ ഉച്ചകോടി
ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയുടെ പരാജയം നമ്മുടെ ഭരണാധിപന്മാരുടെ ഹ്രസ്വദൃഷ്ടിയുടെ വിളംബരമായി. വികസനത്തെക്കുറിച്ചുള്ള തലതെറിച്ച വീക്ഷണങ്ങളും വരേണ്യരുടെ ആര്‍ഭാട ജീവിതശൈലികള്‍ പരിരക്ഷിക്കാനുള്ള ഔല്‍സുക്യവുംമൂലം മനുഷ്യരാശിയുടെ ഭാവിയെത്തന്നെയാണ് അവര്‍ പന്താടിയത്. മലിനവാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കാന്‍ വൈമുഖ്യമുള്ള അമേരിക്കയും ഇന്ത്യയടക്കമുള്ള വന്‍കിട വികസ്വര രാജ്യങ്ങളും നടത്തിയ സമര്‍ഥമായ ഒത്തുകളിയാണ് കോപ്പന്‍ഹേഗനില്‍ കണ്ടത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങള്‍ ഏറ്റവും രൂക്ഷമായി അനുഭവിക്കേണ്ടിവരുന്ന ദരിദ്ര രാജ്യങ്ങളുടെയും വികസിത-വികസ്വര രാജ്യങ്ങളിലെ ദരിദ്ര ജനവിഭാഗങ്ങളുടെയും ഭയാശങ്കകള്‍ അവഗണിക്കപ്പെട്ടു.
പാകിസ്താനിലെ മുറിവുകള്‍
പാകിസ്താനാവട്ടെ ഭീകരശല്യത്തിന്റെ പിടിയില്‍ത്തന്നെയാണ്. ചാവേറാക്രമണങ്ങള്‍ നിത്യസംഭവമായിട്ടുണ്ട്. അഫ്ഗാനിസ്താനോടുചേര്‍ന്നുള്ള വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ ഭീകരര്‍ക്കെതിരായ സൈനികനടപടി പൊടിപൊടിക്കുന്നു. പാക്-അഫ്ഗാന്‍ അതിര്‍ത്തിയാണ് ആഗോളഭീകരതയുടെ പ്രഭവകേന്ദ്രമെന്ന കാര്യത്തില്‍ അമേരിക്കയ്ക്ക് സംശയമേയില്ല. അഫ്ഗാനിസ്താനിലെ സോവിയറ്റ് സ്വാധീനത്തിനെതിരെ പണ്ട് പടച്ചുവിട്ട അതേ ഭീകരശക്തികളെയാണ് അമേരിക്കയും പാകിസ്താനും ഇപ്പോള്‍ നേരിടുന്നത്. മുഷറഫ് യുദ്ധത്തിന് അന്ത്യംകുറിച്ച് സര്‍ദാരി അധികാരമേറ്റെങ്കിലും കാര്യമായ മാറ്റമൊന്നും പാകിസ്താനിലുണ്ടാകാനായിട്ടില്ല. ദിനംപ്രതി നടക്കുന്ന ഭീകരാക്രമണങ്ങള്‍ തന്നെ അതിന്റെ സൂചന.
ഇന്ത്യ തിളങ്ങിയ ഓസ്‌കര്‍
സിനിമ 2009
2009ലെ ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ നിറഞ്ഞു നിന്നത് ഇന്ത്യയും ഇന്ത്യന്‍ ചലച്ചിത്രകാരന്മാരും . ബ്രിട്ടീഷ് - ഇന്ത്യന്‍ ചിത്രമായ 'സ്ലം ഡോഗ് മില്യനെയര്‍' എട്ട് ഓസ്‌കര്‍ നേടിയപ്പോള്‍ അതില്‍ നാലെണ്ണം ഇന്ത്യയ്ക്കു സ്വന്തമായി. അങ്ങനെ 81-ാമത് ഓസ്‌കര്‍ പ്രഖ്യാപനം ഇന്ത്യയുടെ അഭിമാനമുഹൂര്‍ത്തമായി. മുംബൈയിലെ ചേരിയില്‍ വളരുന്ന ജമാല്‍ മാലിക്കിന്റെ ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകളും പ്രണയവുമാണ് സ്ലം ഡോഗ് മില്യനെയറിന്റെ ഇതിവൃത്തം. എ.ആര്‍.റഹ്മാന്‍, ഗുല്‍സാര്‍, റസൂല്‍ പൂക്കുട്ടി എന്നിവരാണ് സ്ലം ഡോഗ് മില്യനെയറിലൂടെ ഓസ്‌കര്‍ പുരസ്‌കാരം നേടിയ ഇന്ത്യക്കാര്‍. മികച്ച ഗാനത്തിനുള്ള പുരസ്‌കാരം എ.ആര്‍.റഹ്മാനും ഗുല്‍സാറും പങ്കിട്ടപ്പോള്‍ മികച്ച സംഗീതത്തിനുള്ള പുരസ്‌കാരവും എ.ആര്‍.റഹ്മാന്‍ നേടി, രണ്ട് ഓസ്‌കര്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനായി അദ്ദേഹം. മലയാളിയായ റസൂല്‍ പൂക്കുട്ടി മികച്ച ശബ്ദമിശ്രണത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. 10 ഓസ്‌കര്‍ നോമിനേഷനുകളാണ് സ്ലം ഡോഗ് മില്യനെയറിന് ലഭിച്ചത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച ഛായാഗ്രഹണം എന്നീ പ്രധാനപുരസ്‌കാരങ്ങളും ഈ ചിത്രം സ്വന്തമാക്കി. ഇന്ത്യക്കാരനായ വികാസ് സ്വരൂപ് രചിച്ച 'ക്യു ആന്‍ഡ് എ' എന്ന നേവലിനെ ആധാരമാക്കി ബ്രിട്ടീഷുകാരനായ ഡാനിബോയ്ല്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ബാഫ്ത, ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകളും സ്ലം ഡോഗ് സ്വന്തമാക്കി.
മാറുന്ന 'കേരള കഫേ'
താരപ്പകിട്ടിന്റെ ഭ്രമാത്മക ലോകത്തുനിന്നും ലക്ഷ്യബോധമില്ലാത്ത നിര്‍മിതികളില്‍ നിന്നും മലയാള സിനിമ പതുക്കെ മുക്തമാവുകയാണെന്നതിന്റെ സൂചന ലഭിച്ച വര്‍ഷമാണ് 2009. പുതിയ സംവിധായകര്‍, പുത്തന്‍ ആവിഷ്‌കാരങ്ങള്‍, പരീക്ഷണങ്ങള്‍...ീ 10 സംവിധായകരെ അണിനിരത്തി 10 ഹ്രസ്വസിനിമകള്‍ നിര്‍മിച്ച് അതിനെ ഒരേചരടില്‍ കോര്‍ത്ത് രണ്ടേകാല്‍ മണിക്കൂര്‍ സിനിമയായി അവതരിപ്പിക്കാനുള്ള ധൈര്യം തന്നെ അതിന് തെളിവ്. രഞ്ജിത്താണ് മലയാളത്തിലെ പുതുമയേറിയ ഈ ചലച്ചിത്ര പരീക്ഷണത്തിന്റെ ശില്‍പ്പി. *മലയാളത്തിന്, നടിയെന്ന നിലയില്‍ സുപരിചിതയായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് 'കേള്‍ക്കുന്നുണ്ടോ'. 2009 ലെ ഗോവ അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ മികച്ച ഹ്രസ്വ സിനിമയ്ക്കുള്ള പുരസ്‌കാരം കേള്‍ക്കുന്നുണ്ടോ സ്വന്തമാക്കി.
*ടി.പി.രാജീവന്റെ 'പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ' എന്ന നോവലിനെ ആധാരമാക്കി അതേപേരില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമയും 2009 ലെ ഓര്‍മച്ചിത്രത്തിലുണ്ട്. *മലയാളത്തിലെ ശ്രദ്ധേയമായ ചലച്ചിത്ര സംരംഭങ്ങളിലൊന്നായി എം.ടി.- ഹരിഹരന്‍ ടീമിന്റെ പഴശ്ശിരാജ. ഒരുവര്‍ഷത്തിലെറെ നീണ്ട ഷൂട്ടിങ്ങ്, മലയാളത്തിലെയും അന്യഭാഷയിലെയും കരുത്തരായ നടീനടന്മാര്‍, ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ ശബ്ദമിശ്രണം, ഏറ്റവും ചെലവേറിയ മലയാളചിത്രം.... അങ്ങനെ പഴശ്ശിരാജ മലയാളചലച്ചിത്രചരിത്രത്തിലിടം നേടി. *ജോഷി മാത്യു സംവിധാനം ചെയ്ത 'പത്താം നിലയിലെ തീവണ്ടി' തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം നേടി. എം.പി. സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത 'രാമാനം', കെ.പി.രാമനുണ്ണിയുടെ 'സൂഫി പറഞ്ഞ കഥ' എന്ന നോവലിനെ ആധാരമാക്കി അതേപേരില്‍ പ്രിയനന്ദനന്‍ സംവിധാനം ചെയ്ത ചിത്രം, ടി.വി. ചന്ദ്രന്റെ ഭൂമിമലയാളം, വിലാപങ്ങള്‍ക്കപ്പുറം ചിത്രങ്ങള്‍ 2009- ലാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. എം.ടി.യുടെ 'നീലത്താമര'യ്ക്ക് ലാല്‍ ജോസ് പുതിയ ഭാഷ്യം ചമച്ചതും 2009 ന്റെ കാഴ്ചയായി.
ജനവിധിയുടെ പാഠങ്ങള്‍
ഇന്ത്യ 2009
ചരിത്രത്തിലെ ഏറ്റവും ദുര്‍ബലനായ പ്രധാനമന്ത്രി എന്നാണ് മന്‍മോഹന്‍ സിങ്ങിനെ എല്‍.കെ.അദ്വാനി കുറ്റപ്പെടുത്തിയത്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ അതായിരുന്നു ബി.ജെ.പി. ഉയര്‍ത്തിക്കാട്ടിയത്. പക്ഷേ, ജനങ്ങള്‍ അത് മുഖവിലയ്‌ക്കെടുത്തില്ല. ലോകത്തിലെ ഏറ്റവും ബൃഹത്തായ ജനവിധിയുടെ അന്തിമഫലം വന്നപ്പോള്‍ മന്‍മോഹന്‍ കരുത്തന്‍ തന്നെയെന്ന് തെളിഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിശ്ചയദാര്‍ഡ്യത്തിന് മുന്നില്‍ യു.പി.എ. വീണ്ടും വിജയപതാക ഉയര്‍ത്തി. അധിക്ഷേപശരങ്ങളുമായി തിരഞ്ഞെടുപ്പു നേരിട്ട അദ്വാനിക്കാകട്ടെ വര്‍ഷാന്ത്യത്തില്‍ ലോക്‌സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം പോലും നഷ്ടമായി.
സ്ഥിരതയ്ക്കും ക്രിയാത്മകതയ്ക്കും വികസനത്തിനും വേണ്ടിയുള്ള വിധിയെഴുത്ത് എന്നാണ് 2009 പൊതുതിരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. 262 സീറ്റുകളുമായി ഗംഭീരപ്രകടനം നടത്തിയാണ് കേന്ദ്രത്തില്‍ അധികാരം നിലനിര്‍ത്തിയത്. 2004 ലെ തിരഞ്ഞെടുപ്പിനേക്കാള്‍ 25 സീറ്റ് അധികം ലഭിച്ചു. ബി.ജെ.പി.ക്ക് 25 സീറ്റ് കുറഞ്ഞു. സി.പി.എമ്മിനാകട്ടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയും.
രാഹുല്‍ ഇഫക്ട്
രാഷ്ട്രീയ ശിശുവെന്ന വിമര്‍ശകരുടെ വിലയിരുത്തല്‍ അസ്ഥാനത്തെന്ന് തെളിയിച്ച് രാഹുല്‍ഗാന്ധി മുന്‍നിരയിലെത്തി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ തന്ത്രങ