പ്രധാനമന്ത്രിപദത്തിനു മതം മാനദണ്ഡമല്‍ള: രാഹുല്‍ വന്ധ്യത മാറ്റാന്‍ വിത്തുകോശ ചികിത്സ സ്‌ഫോടനം: പാകിസ്താനില്‍ മുന്‍മന്ത്രി കൊല്ലപ്പെട്ടു
അലിഗഡ്: പ്രധാനമന്ത്രിപദവിക്കു മതം മാനദണ്ഡമല്‍ളെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. കഴിവുണ്ടായിരി ക്കുന്ന പക്ഷം ഒരു മുസ്‌ലിമിന് ആ പദവിയിലെത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിലാണു രാഹുല്‍ തണ്റ്റെ മതേതരനയം വ്യക്‌തമാക്കിയത്. ഏതു മതത്തില്‍പ്പെട്ടയാളെന്നതല്‍ള, എത്ര കഴിവുണ്ടെന്നതാണു കാര്യമെന്നു രാഹുല്‍ വ്യക്‌തമാക്കി.
ഇന്ത്യയ്ക്ക് ഒരു മുസ്‌ലിം പ്രധാനമന്ത്രിയുണ്ടാകാന്‍ ഇനി എത്ര കാലമെടുക്കും എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു രാഹുല്‍. മന്‍മോഹന്‍ സിങ്ങ് ഇപ്പോള്‍ പ്രധാനമന്ത്രിപദത്തിലിരിക്കാന്‍ കാരണം അദ്ദേഹം സിഖുകാരനാണെന്നതല്‍ള. ആ പദവിക്ക് ഏറ്റവും യോജിച്ച കഴിവുകളുള്ള വ്യക്‌തിയാണെന്നതാണ്.
ഒരു മുസ്‌ലിം പ്രധാനമന്ത്രി ഉണ്ടാകുന്ന കാലത്തും ഇതുതന്നെയായിരിക്കും അളവുകോല്‍ - രാഹുല്‍ വ്യക്‌തമാക്കി. രാഷ്ട്രീയത്തിലേക്കു കടന്നുവരാന്‍ അദ്ദേഹം വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്‌തു. മുസ്‌ലിംകള്‍ക്കിടയില്‍നിന്നു കൂടുതല്‍ നേതാക്കള്‍ ഉയര്‍ന്നുവരണം. നൂറു കോടി ജനങ്ങളുള്ള രാജ്യത്ത് വളരെ ചെറിയ ശതമാനമാണു സിഖുകാര്‍. എന്നിട്ടും അവര്‍ക്കിടയില്‍നിന്ന് ഒരു പ്രധാനമന്ത്രി ഉണ്ടായ സ്ഥിതിക്ക് ഇതും സാധ്യമാക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം വിദ്യാര്‍ഥികളോടു പറഞ്ഞു. ഇതിനിടെ, രാഹുലിണ്റ്റെ പത്രസമ്മേളനത്തിനായി മുന്‍കൂട്ടി ബുക്ക് ചെയ്‌തിരുന്ന ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പിണ്റ്റെ ഒാഡിറ്റോറിയ ത്തെച്ചൊല്‍ളി വിവാദം ഉയരുകയും ഒരു മണിക്കൂറിനുള്ളില്‍ കെട്ടടങ്ങുകയും ചെയ്‌തു.
ഒാഡിറ്റോറിയം പത്രസമ്മേളനത്തിനു നല്‍കാനാവില്‍ളെന്നു വ്യക്‌തമാക്കിയ ടൂറിസം വകുപ്പ് വിവാദം ഭയന്ന് ഒരു മണിക്കൂറിനു ശേഷം തീരുമാനം തിരുത്തി. രാഷ്ട്രീയപ്പാര്‍ട്ടികളുമായി ബന്ധപ്പെട്ട യോഗങ്ങളും മറ്റും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നടത്തുന്ന കീഴ്‌വഴക്കമില്‍ളാത്തതിനാലാണ് ആദ്യം അനുമതി നിഷേധിച്ചതെന്നാണു ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
ഒാഡിറ്റോറിയം പത്രസമ്മേളനത്തിനു നല്‍കിയതിലോ, അതു നിഷേധിച്ചതിലോ സര്‍ക്കാരിനു പങ്കൊന്നുമില്‍ളെന്ന് ഒൌദ്യോഗിക വക്‌താവ് വെളിപ്പെടുത്തി. ഇന്നാണു പത്രസമ്മേളനം നടക്കുക.
അഹമ്മദാബാദ്: ഗര്‍ഭപാത്രത്തിന്റെ ആന്തരചര്‍മം പൂര്‍ണമായി നശിച്ച സ്‌ത്രീക്ക് വിത്തുകോശ ചികിത്സയിലൂടെ ഗര്‍ഭം ധരിക്കാന്‍ കഴിയുമെന്ന് ഇന്ത്യന്‍ ഡോക്ടര്‍മാര്‍ വിജയകരമായി തെളിയിച്ചു. ഇന്ത്യയില്‍ ഇത്തരത്തിലുള്ള ആദ്യ സംഭവമാണിതെന്ന് ചികിത്സയ്‌ക്ക് നേതൃത്വം കൊടുത്ത ഡോ. നഗോരി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ. ചൈതന്യ നഗോരി അറിയിച്ചു.
വന്ധ്യതയ്‌ക്ക് ചികിത്സ തേടിയാണ് കച്ച് ജില്ലയിലെ 33 വയസ്സുകാരി അഹമ്മദാബാദിലെ ഇന്‍സ്റ്റിറ്റിയൂട്ടിലെത്തിയത്. എട്ടു വര്‍ഷമായി വന്ധ്യതയ്‌ക്ക് ചികിത്സയിലായിരുന്നു. ഇവര്‍. മുമ്പ് നടത്തിയ ചികിത്സമൂലം ഇവരുടെ ഗര്‍ഭപാത്രം ഏതാണ്ട് നശിച്ച അവസ്ഥയിലായിരുന്നു. ഗര്‍ഭപാത്രത്തിലെ ആന്തരചര്‍മത്തിന്റെ വളര്‍ച്ചയ്‌ക്ക് തുടക്കത്തില്‍ ചികിത്സ നല്‍കി. എന്നാല്‍ പത്തു മാസമായിട്ടും ഫലം കണ്ടില്ല.
പിന്നീടാണ് വിത്തുകോശ വിദഗ്‌ധന്‍ ഡോ. ഹിമാന്‍ഷു പട്ടേലിന്റെ സഹായത്തോടെ ചികിത്സ നടത്തിയത്. വിത്തുകോശത്തിന്റെ സഹായത്തോടെ ഗര്‍ഭാശയ ആന്തരചര്‍മം വളര്‍ത്തിയെടുക്കുകയാണ് ചെയ്‌തത്. നാലുമാസംകൊണ്ട് അത് ഫലം കണ്ടു. അതിനുശേഷം കൃത്രിമമായി ബീജസങ്കലനം നടത്തി ഭ്രൂണം സൃഷ്ടിച്ച് ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയായിരുന്നു.
20,000 രൂപയാണ് ചികിത്സാച്ചെലവ്. ചികിത്സയ്‌ക്കുശേഷം സ്വാഭാവിക ഗര്‍ഭധാരണം സാധ്യമാകുമെന്നും മറ്റൊരു സ്‌ത്രീയില്‍കൂടി ചികിത്സ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഡോ.നഗോരി പറഞ്ഞു.
ഇസ്‌ലാമാബാദ്: പാകിസ്താനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഹംഗുവിലുണ്ടായ ബോംബ്‌സ്‌ഫോടനത്തില്‍ മുന്‍ പ്രവിശ്യാമന്ത്രി അടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ വസീറിസ്താന് സമീപത്തുള്ള പ്രദേശമാണിത്. വഴിയരികിലാണ് സ്‌ഫോടനമുണ്ടായത്. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് ജിയോ ടി.വി. റിപ്പോര്‍ട്ട് ചെയ്തു.
മുന്‍മന്ത്രി ഖനി ഉര്‍ റഹ്മാന്‍ മറ്റ് മൂന്ന്‌പേര്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായത്. കാറിലുണ്ടായിരുന്ന നാലുപേരും കൊല്ലപ്പെട്ടു. ഹംഗുവിലെ നൈസാമായിരുന്ന ഖലി ഉര്‍ റഹ്മാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലത്ത് കൃഷി വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്.