വാഷിങ്ടണ്‍: ഏഷ്യന്‍ അമേരിക്കക്കാരുടെയും പസഫിക് ദ്വീപ് നിവാസികളുടെയും ക്ഷേമത്തിനായുള്ള സമിതിയിലെ ഉപദേശകരായി മൂന്ന് ഇന്ത്യക്കാരെ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ നിയമിച്ചു.
എഥാന്‍ അലന്‍ ഇന്റീരിയേഴ്‌സ് സി.ഇ.ഒയും അധ്യക്ഷനുമായ ഫാറൂഖ് കഠ്‌വാരി, ഫസ്റ്റ് റോക്ക്ഫഡ് ഗ്രൂപ്പ് ഉടമ സുനില്‍ പുരി, അമേരിക്കയിലെ സിഖ്കാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന 'സിഖ് കൊയെലിഷന്‍' എന്ന സംഘടനയുടെ സഹസ്ഥാപകന്‍ അമര്‍ദീപ് സിങ് എന്നിവരാണ് 16 അംഗ ഉപദേശക സമിതിയിലെ ഇന്ത്യക്കാര്‍. രാജ്യപുരോഗതിയില്‍ ഏഷ്യന്‍ അമേരിക്കക്കാരുടെയും പസഫിക്ക് ദ്വീപ് വാസികളുടെയും പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഉപദേശക സമിതിയുടെ ലക്ഷ്യം.
കശ്മീര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ കഠ്‌വാരി 1985 മുതല്‍ എതാന്‍ അലന്‍ ഇന്റീരിയേഴ്‌സിന്റെ അധ്യക്ഷനാണ്. കശ്മീര്‍ പഠന സംഘം ഉള്‍പ്പെടെ ഒട്ടേറെ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം, ജോര്‍ജ് ടൗണ്‍ സര്
മോസ്‌കോ: ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി മോസ്‌കോയിലെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനികേതര ആണവക്കരാറില്‍ ഞായറാഴ്ച ഒപ്പുവെക്കും. റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ്, പ്രധാനമന്ത്രി വ്‌ളാദിമിര്‍ പുചിന്‍ എന്നിവര്‍ പങ്കെടുക്കുന്ന ഉച്ചകോടിക്കിടെ മൂന്ന് സുപ്രധാന പ്രതിരോധക്കരാറുകളിലും ഇരുരാഷ്ട്രങ്ങളും ഒപ്പുവെക്കും.